Malappuram
അരീക്കോട് മജ്മഅ് 30ാം വാര്‍ഷികം 2016 ഫെബ്രുവരിയില്‍

അരീക്കോട്: മത ഭൗതിക സമന്വയ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ച അരീക്കോട് മജ്മഇന്റെ മുപ്പതാം വാര്‍ഷികം പ്രഖ്യാപിച്ചു. 2016 ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെ നടക്കുന്ന സമ്മേളനത്തിന്റെ പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാര്‍് നിര്‍വഹിച്ചു.
പ്രഖ്യാപനസമ്മേളനം വണ്ടൂര്‍ അബ്ദുറഹ്്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് അബ്ദുല്‍ ഖാദിര്‍ ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, വടശ്ശേരി ഹസ്സന്‍ മുസ്്‌ലിയാര്‍, എ കെ ഇസ്മാഈല്‍ വഫ, അബ്ദുല്‍ ഖാദിര്‍ അഹ്്‌സനി ചാപ്പനങ്ങാടി, സി പി ബീരാന്‍ മുസ്്‌ലിയാര്‍ സംബന്ധിച്ചു. സി പി സൈതലവി മാസ്റ്റര്‍ സ്വാഗതവും കെ കെ അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു.
---- facebook comment plugin here -----