Connect with us

Ongoing News

ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍

Published

|

Last Updated

റാഞ്ചി: ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്ന് വിക്കറ്റ് വിജയം. 140 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി. ചെന്നൈയ്ക്കു വേണ്ടി ആശിഷ് നെഹ്‌റ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ചലഞ്ചേഴ്‌സിനു വേണ്ടി ക്രിസ് ഗെയ്ല്‍ 41 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 31 റണ്‍സും നേടി. നേരത്തേ ടോസ് നേടിയ ചെന്നൈ ബാംഗളൂരിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ മത്സരം
virat kohli

Latest