Connect with us

Gulf

സ്മിത പെണ്‍വാണിഭ സംഘത്തില്‍പെട്ടിരുന്നതായി നിഗമനം

Published

|

Last Updated

ഷാര്‍ജ: കൊച്ചി പോണേക്കര ആലിശകോടത്ത് ജോര്‍ജിന്റെയും ഫാന്‍സിയുടെയും മകളായ സ്മിത (25) പത്തുവര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് വഴിത്തിരിവിലേക്ക്. സ്മിതയെ കൊലപ്പെടുത്തിയ ശേഷം ഷാര്‍ജ കുവൈത്ത് ആശുപത്രിക്കു മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. സ്മിതയുടെ ഭര്‍ത്താവ് ആന്റണി, കാമുകി ദേവയാനി എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. സ്മിതയെ പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലെത്തിച്ചതിനു ശേഷമായിരുന്നു കൊലപാതകം.
ആന്റണിയും സ്മിതയും നാട്ടില്‍ വെച്ചാണ് കല്യാണം കഴിഞ്ഞത്. അതിനു മുമ്പ് ആന്റണിക്ക് ദുബൈയില്‍ പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടായിരുന്നുവത്രെ. സ്മിതയെ ദുബൈയിലേക്ക് കൊണ്ടുവരുകയും ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത ശേഷം ദേവയാനി നേതൃത്വം നല്‍കിയ പെണ്‍വാണിഭ സംഘത്തിനു കൈമാറി. ഇതിനിടയില്‍ വേറൊരു കേസില്‍ ആന്റണിയും ദേവയാനിയും ദുബൈയില്‍ ജയിലിലായി. 110 ദിവസത്തിനു ശേഷം പുറത്തുവന്നു. അതിനു ശേഷമാണ് സ്മിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ പോലീസ് കണ്ടെത്തുന്നത്. പത്തുവര്‍ഷം മുമ്പ് അനാഥ മൃതദേഹമെന്നനിലയില്‍ മോര്‍ച്ചറിയിലെത്തിയ സ്മിതയുടെ ഫോട്ടോ കണ്ട്, കഴിഞ്ഞയാഴ്ച യു എ ഇയിലെത്തിയ മാതാവ് ഫാന്‍സി തിരിച്ചറിഞ്ഞിരുന്നു.

Latest