മന്ത്രിമാരില്‍ പകുതിയില്‍ കൂടുതലും അഴിമതിക്കാരെന്ന് പിസി ജോര്‍ജ്

Posted on: May 21, 2015 9:12 pm | Last updated: May 22, 2015 at 12:05 am

pc georgeകൊല്ലം: സംസ്ഥാനത്തെ മന്ത്രിമാരില്‍ പകുതിയില്‍ കൂടുതലും അഴിമതിക്കാരാണെന്ന് പി സി ജോര്‍ജ് എംഎല്‍എ. അഴിമതിക്ക് കൂട്ടുനിന്ന് അതിന്റെ പങ്കുപറ്റി അവരുടെ നേതാവായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധഃപതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കൈനീട്ടി കാശുവാങ്ങിക്കുന്ന മന്ത്രിമാര്‍ സംസ്ഥാനത്തിന് അപമാനകരമാണ്. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.