Ongoing News
ഐപിഎല്‍; രാജസ്ഥാന്‍ പുറത്ത്; ബാംഗളൂര്‍ ക്വാളിഫയറില്‍

പൂനെ: രാസ്ഥാന്‍ റോയല്‍സിനെ 71 റണ്‍സിന് തറപറ്റിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐ പി എല്ലില്‍ രണ്ടാം ക്വാളിഫൈയറിന് യോഗ്യത നേടി. ചെന്നൈയാണ് ബാംഗ്ലൂരിന്റെ എതിരാളി. എലിമിനേറ്ററില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് പുറത്തായി. സ്‌കോര്‍ : ബാംഗ്ലൂര്‍ 180/4, രാജസ്ഥാന്‍ 19. ഓവറില്‍ 109ന് ആള്‍ ഔട്ട്. ര
ാജസ്ഥാനെതിരെ ടോസ് ജയിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് നിരയിലാണ് ആദ്യം വിശ്വാസമര്‍പ്പിച്ചത്. വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലും വിരാട് കോഹ്‌ലിയും ഓപണിംഗില്‍ ചേരുമ്പോള്‍ സാധാരണ സംഭവിക്കാറുള്ളത് ഇന്നലെയുണ്ടായില്ല. എലിമിനേറ്റര്‍ മത്സരത്തിന്റെ സമ്മര്‍ദം രണ്ട് പേരിലും വ്യക്തമായിരുന്നു. സൂക്ഷ്മതയോടെ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തുക, അതിന് ശേഷം ആക്രമിച്ചു കളിക്കുക എന്ന തന്ത്രമാണ് ഗെയ്‌ലിന്റെയും കോഹ്‌ലിയുടെയും ശരീരഭാഷയില്‍ നിന്ന് വായിച്ചെടുക്കാനാവുക. 36 പന്ത് മാത്രമേ ഒന്നാം വിക്കറ്റ് സഖ്യം കളിച്ചുള്ളൂ. ആദ്യം ഗെയില്‍ വീണു. 26 പന്തുകളില്‍ 27 റണ്‍സ്. നാല് ഫോറും ഒരു സിക്‌സറും. ഗെയ്‌ലിനെ ധവാല്‍ കുല്‍ക്കര്‍ണി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ടീം സ്‌കോര്‍ അഞ്ച് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. പതിനെട്ട് പന്തുകള്‍ നേരിട്ട കോഹ്‌ലിക്ക് പന്ത്രണ്ട് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കോഹ്‌ലിയെയും ധവാല്‍ കുല്‍ക്കര്‍ണിയാണ് പുറത്താക്കിയത്. കുല്‍ക്കര്‍ണി റിട്ടേണ്‍ ക്യാച്ചിലൂടെ ബാംഗ്ലൂര്‍ ക്യാപ്റ്റനെ പുറത്താക്കി. ചലഞ്ചേഴ്‌സിന്റെ മികച്ച കൂട്ടുകെട്ട് വരാനിരിക്കുന്നതേയുള്ളൂ. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്‌സും മന്‍ദീപ് സിംഗും ചേര്‍ന്ന സഖ്യം ടീം സ്‌കോര്‍ 159 ലെത്തിച്ച ശേഷമാണ് കൂട്ട് പിരിഞ്ഞത്. 113 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. തകര്‍പ്പന്‍ ഫോമിലുള്ള ഡിവില്ലേഴ്‌സിനെയാണ് ബാംഗ്ലൂരിന് നഷ്ടമായത്. 38 പന്തുകളില്‍ 66റണ്‍സടിച്ച ഡിവില്ലേഴ്‌സാണ് കാണികളുടെ കൈയ്യടി വാങ്ങിയത്. സ്വതസിദ്ധ ശൈലിയില്‍ തുടങ്ങിയ ഡിവില്ലേഴ്‌സ് പതിയെ കത്തിക്കയറുകയായിരുന്നു. നാല് ഫോറും നാല് സിക്‌സറുമാണ് ഡിവില്ലേഴ്‌സ് തന്റെ പേരില്‍ കുറിച്ചത്. ഡിവില്ലേഴ്‌സ് വീണിട്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത് മന്‍ദീപ് സിംഗാണ്. 34 പന്തുകളില്‍ 54 റണ്‍സടിച്ച മന്‍ദീപ് സിംഗാണ് ബാംഗ്ലൂര്‍ ഇന്നിംഗ്‌സിന്റെ ഡ്രൈവര്‍. ദിനേശ് കാര്‍ത്തിക് (8) പുറത്തായപ്പോള്‍ (മൂന്ന് പന്തില്‍ എട്ട് റണ്‍സ്) ക്രീസിലെത്തിയ ഷഹരിയാന്‍ ഖാന്‍ ഒരു പന്തില്‍ ഒരു രണ്‍സുമായി സ്‌ട്രൈക്കിംഗ് റേറ്റ് ക്ലിയര്‍ 100 ല്‍.