ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാകില്ലെന്ന് പി കെ കൃഷ്ണദാസ്‌

Posted on: May 20, 2015 8:31 pm | Last updated: May 20, 2015 at 11:45 pm

pk-krishnadas-bjpതിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിഅംഗം പി.കെ കൃഷ്ണദാസ്. വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം ഉടമകള്‍ക്കു തിരികെ നല്‍കണമെന്നും കൃഷ്ണദാസ് ആവശ്യപെട്ടു. ആറന്മുളയില്‍ വിമാനത്താവള വിരുദ്ധ സമര സ്മാരകം നിര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ വെന്റിലേറ്ററിലും പ്രതിപക്ഷം ഐസിയുവിലുമാണെന്നും കൃഷ്ണദാസ് പരിഹസിച്ചു.