Connect with us

Kozhikode

വിദ്യാര്‍ഥിനിയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വാട്‌സ്ആപ്പ് യുവ കൂട്ടായ്മയുടെ സഹായം

Published

|

Last Updated

പേരാമ്പ്ര: വിദ്യാര്‍ഥിനിയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് തുക സ്വരൂപിച്ച് കക്കാട് വാട്‌സ്ആപ്പ് യുവ കൂട്ടായ്മ മാതൃകയാകുന്നു. പരിമിതമായ ദിവസത്തിനുള്ളില്‍ ഇവര്‍ സ്വരൂപിച്ച തുക ഗ്രൂപ്പ് കണ്‍വീനര്‍ കെ പി നിയാസ്, ചികിത്സാ കമ്മിറ്റി ചെയര്‍മാന്‍ എസ് കെ അസൈനാര്‍ക്ക് കൈമാറി. കെ പി യൂസഫ്, സി പി ഷക്കീര്‍, എന്‍ സി അബ്ദുല്ല, എം സി ആദില്‍, സി കെ സാബിത്ത്, എന്‍ പി അന്‍സാര്‍, ഹക്കീം സംബന്ധിച്ചു.
ചക്കിട്ടപാറയിലെ ചെറുവലത്ത് സലീനയുടെ ചികിത്സക്ക് വേണ്ടിയാണ് തുക സമാഹരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ കുട്ടിയുടെ ചികിത്സാവശ്യാര്‍ഥം കമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് സ്വരൂപിച്ചുവരികയാണ്. ചെറുപ്പത്തില്‍ത്തന്നെ പിതാവ് മരിച്ച കുട്ടിക്ക് ഉമ്മയും നാല് സഹോദരങ്ങളുമാണുള്ളത്. കരളിന് അസുഖം പിടിപ്പെട്ട ഈ കുട്ടിയെ പരിശോധിച്ച എറണാകുളം അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കയാണ്.
40 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കമ്മിറ്റിയും നാട്ടുകാരും. ഫെഡറല്‍ ബേങ്കിന്റെ പേരാമ്പ്ര ശാഖയില്‍ 1415010014 1362 നമ്പറായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

Latest