Connect with us

Ongoing News

കൊച്ചി മെട്രോ കാക്കനാട് വരെ ദീര്‍ഘിപ്പിക്കും; 2017 കോടി രൂപകൂടി അനുവദിച്ചു

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ കലൂരില്‍ നിന്ന് കാക്കനാട് വരെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 2017 കോടി രൂപ കൂടി പദ്ധതിക്ക് അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു. 11 സ്റ്റേഷനുകളാണ് ഈ റൂട്ടില്‍ നിര്‍മിക്കുക.

വിഴിഞ്ഞം പദ്ധതിയുടെ തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ മൂന്നിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഈ യോഗത്തിന് ശേഷം പദ്ധതി സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലബാര്‍ സിമന്‍്‌റസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.

Latest