ബാക്കിയുളള ഡാറ്റ അടുത്ത റീച്ചാര്‍ജില്‍; പുതിയ ഓഫറുമായി ബി എസ് എന്‍ എല്‍

Posted on: May 19, 2015 8:39 pm | Last updated: May 20, 2015 at 4:25 pm

bsnl 3gന്യൂഡല്‍ഹി: വാലിഡിറ്റി തീരുന്നതിന് മുമ്പ് ഉപയോച്ചുതീരാത്ത ഡാറ്റ അടുത്ത റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന ഡാറ്റ ക്യാരി ഫോര്‍വേര്‍ഡ് ഓഫ ബി എസ് എന്‍ എല്‍ അവതരിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ ബി എസ് എന്‍ എല്‍. ജി എസ് എം ടുജി, ത്രീജി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് കമ്പനി ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.

നിങ്ങള്‍ ഒരു മാസത്തേക്ക് ഒരു ജിബി ഡാറ്റ റീച്ചാര്‍ജ് ചെയ്തുവെന്നിരിക്കട്ടെ. അതില്‍ ഒരു മാസത്തിനുള്ളില്‍ 500 എം ബി മാത്രമാണ് ഉപയോഗിച്ചത്. എന്നാല്‍ ബാക്കിയുള്ള 500 എംബി അടുത്ത ഇന്റര്‍നെറ്റ് പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നതാണ് ഡാറ്റാ ക്യാരീ ഫോര്‍വേര്‍ഡ് സൗകര്യം.