അഴിമതിയാരോപണം ആര്‍ക്കെതിരെ ഉയര്‍ന്നാലും അന്വേഷണം വേണം: വി എസ്

Posted on: May 19, 2015 9:30 am | Last updated: May 19, 2015 at 11:02 am

vsതിരുവനന്തപുരം: ആര്‍ക്കെിരെ അഴിമതിയാരോപണം ഉയര്‍ന്നാലും നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മലബാര്‍ സിമന്റസ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വി.എസ് പറഞ്ഞു. 164 വകുപ്പ് പ്രകാരം മൊഴി നല്‍കിയാല്‍ അന്വേഷണം നടത്തല്‍ നിര്‍ബന്ധമാണ്.

സുന്ദരമൂര്‍ത്തി സിബിഐയിലും കോടതിയിലും നല്‍കിയ രഹസ്യമൊഴിയില്‍ മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീമിനെതിരേ പരാമര്‍ശമുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.