Kerala
നീതിയുടെ കിരണം തന്നിലേക്ക് എത്തിയെന്ന് മഅദനി; ഉൗഷ്മ വരവേല്‍പ്പ്

UPDATES:
[liveblog]
ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തില്‍ എത്തി. ഉച്ചക്ക് 1.30നാണ് മഅദനിയെയും വഹിച്ചുള്ള എയര്‍ ഏഷ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് വിമാനത്താളവത്തില്‍ വെച്ച് ളുഹര്‍ നിസ്കാരം നിര്‍വഹിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം 2.40ഒാടെ അദ്ദേഹം വിമാനത്താവളത്തിന് പുറത്തിറങ്ങി. നീതിയുടെ കിരണങ്ങള്‍ തന്നിലേക്ക് വന്നുചേര്‍ന്നുവെന്നും ദെെവത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസ് വേഗം നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസ് വെെകുന്നതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിട്ടുണ്ട്. തനിക്ക് വേണ്ടി പ്രയത്നിച്ച അഭിഭാഷകര്‍കരോടും മാധ്യമപ്രവര്‍ത്തകരോടുമെല്ലാം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാന്‍ വിലക്കുള്ളതിനാല്‍ അദ്ദേഹം കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല.
പി ഡി പി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ഉൗഷ്മള വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ മഅദനിക്ക് ഒരുക്കിയത്. രാവിലെ മുതല്‍ തന്നെ ആയിരക്കണക്കിന് പ്രവര്‍ത്തര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൊല്ലം ശാസ്താംകോട്ടയിലെ അന്‍വാര്‍ശ്ശേരിയിലേക്ക് മഅദനിയെ ആനയിച്ചു. മഅ്ദനിയെ കാണുന്നതിനായി മാതാപിതാക്കള്‍ അന്‍വാര്‍ശ്ശേരിയിലെത്തും. മഅ്ദനിയോടൊപ്പം ഭാര്യ സുഫിയ, ഇളയ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവരുമുണ്ടായിരുന്നു.
സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി കര്‍ണാടകത്തോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം പോലീസുകാര്‍ ഇന്നലെ തന്നെ കേരളത്തില്‍ എത്തിയിരുന്നു. മറ്റൊരു സംഘം ഇന്നും എത്തിച്ചേര്‍ന്നു. മഅ്ദനിയുടെ വരവിനോട് അനുബന്ധിച്ച് കൊച്ചിയിലും നെടുമ്പാശ്ശേരിയിലും അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
തിരുവനന്തപുരത്തേക്ക് വിമാന ടിക്കറ്റ് ലഭ്യമാകാത്തതിനാലാണ് യാത്ര നെടുമ്പാശ്ശേരിയിലേക്കാക്കിയത്. കെമ്പഗൗഡ വിമാനത്താവളത്തില്‍നിന്നാണ് അദ്ദേഹം നെടുമ്പാശേരിയിലേക്ക് തിരിച്ചത്.
ചികിത്സയിലുള്ള മാതാപിതാക്കളെ കാണാനാണ് അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. വെള്ളിയാഴ്ച മഅ്ദനി ബെംഗളൂരുവില്‍ മടങ്ങിയെത്തും.