Connect with us

Malappuram

വേദനയില്‍ പുളയുന്ന മുഹമ്മദലിയുടെ കുടുംബത്തിന് ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു ലക്ഷം

Published

|

Last Updated

എടവണ്ണപ്പാറ: ആറുമക്കളില്‍ അഞ്ച് പേര്‍ക്ക് മാനസിക വൈകല്യം പിടിപ്പെട്ട് വേദനയുടെ കനത്ത ഭാരം പേറുന്ന വെട്ടുപ്പാറ കക്കോട്ടില്‍ മുഹമ്മദലിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു ലക്ഷം രൂപ അനുവദിച്ചു. കൂടാതെ മക്കള്‍ക്ക് വികലാംഗപെന്‍ഷനും അനുവദിച്ചു.
മക്കളെ കൂടാതെ ഭാര്യക്കും ഇപ്പോള്‍ രോഗം ബാധിച്ചത് മുഹമ്മദലിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
കൂലി വേലകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ശ്രമിക്കുന്ന മുഹമ്മദലിക്ക് മുഖ്യമന്ത്രിയുടെ സഹായം വലിയ ഒരനുഗ്രഹമാണ്. മക്കളുടെയും ഭാര്യയുടെ ചികിത്സക്ക് ഭീമമായ സംഖ്യയാണ് വേണ്ടത്. മാനസിക വൈകല്യമുള്ള മക്കള്‍ അമിത ഭക്ഷണ പ്രിയരായതിനാല്‍ ജീവിത ചെലവ് താങ്ങാവുന്നതിനപ്പുറമാണെന്ന് മുഹമ്മദലി പറയുന്നു.

Latest