Gulf
ഉംറ കഴിഞ്ഞ മടങ്ങിയ മലയാളികള്‍ യാത്ര ചെയ്ത ബസ് അപകടത്തില്‍പെട്ട് മൂന്ന് പേര്‍ മരിച്ചു

അബുദാബി;ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ യാത്ര ചെയ്ത ബസ് അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. 58 പേര്‍ക്ക് പരിക്കേറ്റു. ദുബായില്‍ നിന്നും ഉംറക്ക പോയവരാണ് അപകടത്തില്‍പെട്ടത്. അബുദാബി താരിഫ് റോഡിലെ അബുല്‍ അബ്‌യള് എന്ന പ്രദേശത്ത വെച്ചാണ് അപകടം. 10 കുട്ടികള്‍ ഉള്‍പ്പടെ 61 പേരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്‍ ചക്രം പൊട്ടി ബസ് മറിയുകയായിരുന്നു. ബസ് ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി അബ്ദുല്‍ ലത്തീഫ,് ദുബായി എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കോട്ടക്കല്‍ എടരിക്കോട് സ്വദേശി അബൂബക്കര്‍ ദുബായ് റാഷിദ് ഹോസ്പിറ്റലിലെ എക്‌സറേ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് മൗലവി എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്. ഈ മാസം ആറിന് ദുബായില്‍ നിന്നും പുറപ്പെട്ട ബസ് വെള്ളിയാഴ്ച മദീനയില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ 41പേരെ മസ്ഫാഖ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ബസാസായിദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.