Connect with us

Ongoing News

ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2014 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2014-ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, കൊച്ചിയിലുള്ള ഫിലം ചേമ്പര്‍ ഓഫീസ്, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നിവിടങ്ങളില്‍ മെയ് 20 മുതല്‍ ലഭിക്കും. കഥാചിത്രങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലോ (ഹാര്‍ഡ് ഡിസ്‌ക് 1920 പിക്‌സെല്‍സ് വിഡ്ത്ത്) ഓപ്പണ്‍ ഡി സി പി ആയോ സമര്‍പ്പിക്കാം.
അക്കാദമിവെബ്‌സൈറ്റായ ംംം.സലൃമഹമളശഹാ.രീാല്‍ നിന്നും അപേക്ഷാഫോറം ലഭിക്കും

Latest