Malappuram
മലപ്പുറത്തിന്റെ വികസനത്തിന് മുഖ്യമന്ത്രിയുടെ 16 പദ്ധതികള്‍

മലപ്പുറം: കരുതല്‍ 2015 ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലയുടെ വികസനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 16 പദ്ധതികള്‍ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇന്ന് രാവിലെ ആരംഭിച്ച ജനസമ്പര്‍ക്ക പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.
ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി “പുഴ മുതല്‍ പുഴ വരെ” പദ്ധതി, മലപ്പുറം ആസ്ഥാനമായി ചരിത്ര മ്യൂസിയം, കേന്ദ്രാനുമതി ലഭിച്ചാല്‍ ഉടന്‍ നിലമ്പൂര്‍ നഞ്ചന്‍കോട് റയില്‍പാതയ്ക്കുള്ള തുടര്‍നടപടി, രീക്കോട് ഐടി പാര്‍ക്ക് ഉടന്‍ ആരംഭിക്കും. കോട്ടയ്ക്കല്‍ ആസ്ഥാനമായി ആയുര്‍വദേ സര്‍വകലാശാല സ്ഥാപിക്കും, മലപ്പുറത്ത് കാന്‍സര്‍ ആശുപത്രി തുടങ്ങിയവയാണ് സുപ്രധാന പദ്ധതികള്‍.
മലപ്പുറത്ത് കെ എസ് ആര്‍ ടി സി ബസ് ടര്‍മെിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് യാഥാര്‍ഥ്യമാക്കും. പെരിന്തല്‍മണ്ണയിലെ കൊടികുത്തിമലയില്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിടും, പൊന്നാനിയിലെ കടലാക്രമണത്തിനു പരിഹാരം കാണാന്‍ മൂന്നു കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മിക്കും, 200 കോടിയുടെ കോട്ടക്കുന്ന് നവീകരണ മാസ്റ്റര്‍ പ്ലാനിലെ രണ്ടാം ഘട്ടത്തിന് ഉടന്‍ തുടക്കമിടും, ടലുണ്ടിപ്പുഴയില്‍ വാക്കിക്കയത്ത് 12 കോടി രൂപ ചലെവില്‍ റഗുലറ്റേര്‍ നിര്‍മിക്കും തുടങ്ങയവയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പുലര്‍ച്ചെ മുതല്‍ തന്നെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനായി വന്‍ജനക്കൂട്ടം എം എസ് പി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടി തുടങ്ങുന്നതിന് മുമ്പായി 1840 പരാതികള്‍ ലഭിച്ചു. നേരത്തെ 19,070 പരാതികളും ലഭിച്ചിട്ടുണ്ട്.