Eranakulam
പുതിയ റേഷന്‍ കാര്‍ഡുകള്‍ സെപ്തംബറില്‍ വിതരണം ചെയ്യും: മന്ത്രി

കൊച്ചി: പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ മാസത്തോടെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കോതമംഗലം താലൂക്കിലെ റേഷന്‍ കടകളില്‍ സപ്ലൈകോ നടപ്പാക്കുന്ന ഡോര്‍ ഡെലിവറി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷന്‍ കാര്‍ഡ് പുതുക്കാന്‍ നല്‍കിയ അപേക്ഷകളില്‍ പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കാന്‍ അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി കോതമംഗലം താലൂക്കിലാണ് ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകളില്‍ ഡോര്‍ ഡെലിവറി പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും ഡോര്‍ ഡെലിവറി പദ്ധതി നടപ്പാക്കാന്‍ 10 കോടിയോളം ചെലവാകും. ഇതിന് കേന്ദ്രസഹായം തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
---- facebook comment plugin here -----