National
അഭിപ്രായ സ്വാതന്ത്യത്തിനു പരിധിയുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഭിപ്രായ സ്വതന്ത്ര്യത്തിനു പരിധിയുണ്ടെന്നു സുപ്രീം കോടതി. ഭരണഘടനാനുസൃതമായി മാത്രമേ ആഭിപ്രായം സ്വാതന്ത്ര്യം അനുവദിക്കാനാവുകയുള്ളൂവെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ചരിത്ര പുരുഷന്മാരെ അപമാനിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്യമെന്ന പേരില്‍ എന്തും പറയാന്‍ പാടില്ലെന്നു കോടതി വ്യക്തമാക്കി. മഹാത്മഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍ കവിത എഴുതിയ കേസിലാണ് കോടതി വിധി.
മഹാത്മാഗാന്ധി അടക്കമുള്ള ചരിത്ര പുരുഷന്മാരെ അപമാനിക്കുന്ന തരത്തില്‍ ആവിഷ്‌കാര പ്രകടനം പാടില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
മറാത്ത കവി വസന്ത് ദത്താത്രേയയുടെ ഞാന്‍ ഗാന്ധിയെ കണ്ടു എന്ന കവിതക്കെതിരെ മഹാരാഷ്ട സര്‍ക്കാര്‍ കേസെടുത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 1984 ല്‍ പ്രസിദ്ധീകരിച്ച കവിത ഗാന്ധിയെ അപമാനിക്കുന്നുവെന്നു കാണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ കേസെടുത്തിരുന്നു. പ്രസാദകനും കവിക്കുമെതിരെയായിരുന്നു കേസെടുത്തത്.
നടപടി ഹൈക്കോടതി നടപടി ശരിവെച്ചു. ഇതിനെ ചോദ്യം ചെയ്തു പ്രസാധകനും കവിയും സുപ്രീം കോടതിയെ സമീപിച്ചു. ഖേദം പ്രകടിപ്പിച്ച പ്രസാദകനെ കോടതി തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ കവിക്ക് വിചാരണ കോടതിയെ തന്നെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.