മിഠായിത്തെരുവ് തീപ്പിടുത്തം: മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് എംകെ മുനീര്‍

Posted on: May 14, 2015 12:34 pm | Last updated: May 15, 2015 at 6:51 am

mk-muneer3കോഴിക്കോട്: മിഠായിത്തെരുവ് തീപ്പിടുത്തത്തിന് കാരണം മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ചപറ്റിയതാണെന്ന് മന്ത്രി എംകെ മുനീര്‍. മുന്‍കരുതലുകളെടുക്കുന്നതില്‍ സമയം അതിക്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം മിഠായിത്തെരുവ് തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു കെഎസ്ഇബിയുടെ പ്രാഥമിക നിഗമനം. പുറത്തെ വൈദ്യുതി ലൈനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാന്‍നാണ് സാധ്യതയില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നു മേയര്‍ എ.കെ. പ്രേമജം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും മേയര്‍ ആവശ്യപ്പെട്ടു.