ലോകത്ത് നൂറ് കോടി പുകവലിക്കാര്‍; മദ്യത്തിനടിമകളായി 24 കോടി പേരും

Posted on: May 14, 2015 3:50 am | Last updated: May 13, 2015 at 11:06 pm

smokeമെല്‍ബണ്‍: ലോകത്ത് നൂറ് കോടി മനുഷ്യര്‍ പുകവലിക്കാരാണെന്ന് ഏറ്റവും പുതിയ പഠനം. 24 കോടി പേര്‍ മദ്യത്തിനടിമകളാണെന്നും പഠനം വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ട് ചിത്തഭ്രമം സംഭവിച്ചവരെ അടിസ്ഥാനമാക്കി സമാഹരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയെത്തിയവരില്‍ അഞ്ച് ശതമാനവും ക്രമരഹിതമായി ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരും 20 ശതമാനം ജനങ്ങള്‍ പുകവലിക്കാരുമാണ്. ഹെയ്‌റോയിന്‍, കനാബിസ് പോലോത്ത ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരെ കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. പക്ഷെ മരുന്ന് കുത്തിവെക്കുന്നവര്‍ ആഗോള തലത്തില്‍ ഏകദേശം 150 ലക്ഷം പേരുണ്ട്. 2014ലെ, ലഹരിപദാര്‍ഥങ്ങള്‍ക്കടിമപ്പെട്ടവരുടെ ആഗാള കണക്ക് വ്യക്തമാക്കുന്നത് ‘നിയമപരമായി ഉപയോഗിക്കന്ന ലഹരി പദാര്‍ഥങ്ങള്‍ സമൂഹത്തിനുണ്ടാക്കുന്ന നാശത്തേക്കാള്‍ വളരെ കൂടുതലാണ് നിയമ വിരുദ്ധമായി ഉപയോഗിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍ വിതക്കുന്ന നാശം.’ ലഹരി ഉപയോഗത്തിനടിപ്പെടുന്നവരുടെ കണക്കില്‍ പ്രാദേശികമായ ഏറ്റവിത്യാസമുണ്ട്. കിഴക്കന്‍ യൂറോപ്യരാണ് ഏറ്റവും വലിയ കുടിയന്മാര്‍. വര്‍ഷം തോറും 13.6 ലിറ്റര്‍ മദ്യമാണ് ഓരോ വ്യക്തികളും ഇവിടെ ശരാശരി കുടിച്ച് തീര്‍ക്കുന്നത്. വടക്കന്‍ യൂറോപ്യര്‍ 11.5 ലിറ്ററും. ദക്ഷിണേഷ്യയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമാണ് ഏറ്റവും കുറഞ്ഞ ഉപഭോഗം കണക്കാക്കിയിരിക്കുന്നത്. 2.1 ലിറ്റര്‍.
കിഴക്കന്‍ യൂറോപ്യര്‍ തന്നെയാണ് പുകവലിയിലും ഒന്നാമര്‍. പ്രായപൂര്‍ത്തിയെത്തിയവരില്‍ 30 ശതമാനവും ഇവിടെ പുകവലിക്കാരാണ്. ഇവിടത്തെ ദ്വീപ് സമൂഹങ്ങളില്‍ 29.5 ശതമാനവും പടിഞ്ഞാറന്‍ യൂറോപ്യരില്‍ 28.5 ശതമാനവുമാണ് പുകവലിക്കാരെന്നാണ് കണക്ക്. വടക്കേ അമേരിക്കയും കരീബിയ അടക്കമുള്ള മധ്യ അമേരിക്കന്‍ നാടുകളും മരുന്ന് കുത്തിവെക്കുന്നതില്‍ വളരെ മുന്‍പന്തിയിലാണ്.
ആഗോളവ്യാപകമായി നിയമപരമായ ലഹരി മരുന്നുകളേക്കാള്‍ കൂടുതല്‍ നിയമ വിരുദ്ധമായവയാണ് ഉപയോഗത്തിലുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.