മുന്‍ ഭാര്യയുടെ പരാതിയില്‍ ടി സിദ്ധീഖിനെതിരെ കോടതി നോട്ടീസയച്ചു

Posted on: May 13, 2015 7:39 pm | Last updated: May 13, 2015 at 7:39 pm

t siddiqueകോഴിക്കോട്: മുന്‍ ഭാര്യ നസീമയുടെ ഹരജിയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ധീഖിന് കോടതി നോട്ടീസയച്ചു. സിദ്ധീഖും കുടുംബവും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും രണ്ട് മക്കള്‍ക്കും കാന്‍സര്‍ രോഗിയായ തനിക്കും ചിലവിന് തരണമെന്നും ആവശ്യപ്പെട്ട് നസീമ നല്‍കിയ ഹരജിയിലാണ് കോടതി നോട്ടീസയച്ചത്. ഏപ്രില്‍ 23ന് ഹാജരാവണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എന്‍ ഷാബില്‍ ഇബ്രാഹീം ആണ് നോട്ടീസയച്ചത്.