Connect with us

Ongoing News

കൊളംബിയയുടെ സാധ്യതാ ടീമായി

Published

|

Last Updated

ബൊഗോട്ട: കോപ അമേരിക്ക ഫുട്‌ബോളിനുള്ള കൊളംബിയയുടെ മുപ്പതംഗ സാധ്യതാ ടീമിനെ കോച്ച് ജോസ് പെക്കര്‍മാന്‍ പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിനാണ് ടൂര്‍ണമെന്റിനുള്ള 23 അംഗ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക.റയല്‍മാഡ്രിഡിന്റെ ഹാമിഷ് റോഡ്രിഗസും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റഡാമെല്‍ ഫാല്‍കോയുമാണ് പട്ടികയിലെ പ്രമുഖര്‍. സാന്റാ ഫെയുടെ ഡിഫന്‍ഡര്‍ ഫാന്‍സിസ്‌കോ മെസ, ഇക്വുഡാഡ് ഗോള്‍കീപ്പര്‍ ക്രിസ്റ്റ്യന്‍ ബോനില എന്നീ പുതുമുഖങ്ങളും ടീമിലുണ്ട്.
കാര്‍ലോസ് വാല്‍ഡസ്, ലൂയിസ് ഫെര്‍നാന്‍ഡോ മുരിയല്‍, എഡ്വിന്‍ വലന്‍ഷ്യ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. വെനെസ്വല, ബ്രസീല്‍, പെറു ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലാണ് കൊളംബിയ. ഫിഫ റാങ്കിംഗില്‍ ജര്‍മനി, അര്‍ജന്റീന, ബെല്‍ജിയം ടീമുകള്‍ക്ക് പിറകിലായി നാലാം സ്ഥാനത്താണ് കൊളംബിയ. ജൂണ്‍ പതിനൊന്ന് മുതല്‍ ജുലൈ നാല് വരെയാണ് കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ്.
ഇംഗ്ലണ്ടില്‍ ആഴ്‌സണലിന്റെ ഒന്നാം ഗോളി ഡേവിഡ് ഒസ്പിന കൊളംബിയന്‍ ഗോള്‍മുഖം സുരക്ഷിതമാക്കാനുണ്ട്. എ സി മിലാന്റെ ക്രിസ്റ്റ്യന്‍ സപാറ്റയും നാപോളിയുടെ കാമിലോ സുനിഗയും ഡിഫന്‍സിലെ കരുത്തരാണ്. ആസ്റ്റന്‍വില്ലയുടെ കാര്‍ലോസ് സാഞ്ചസ്, ഇന്റര്‍മിലാന്റെ ഫ്രെഡി ഗുവാരിന്‍, പോര്‍ട്ടോയുടെ ജുവാന്‍ ഫെര്‍നാന്‍ഡോ ക്വുന്റെറോ, ചെല്‍സിയുടെ ഗ്യുല്ലെര്‍മോ എന്നിവര്‍ മധ്യനിരക്ക് ബലമേകാനുണ്ട്. സ്‌ട്രൈക്കറായി സെവിയ്യയുടെ കാര്‍ലാസ് ബാക്കയും പോര്‍ട്ടോയുടെ ജാക്‌സണ്‍ മാര്‍ട്ടിനെസും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റഡാമെല്‍ ഫാല്‍കോയും അണിനിരക്കുന്നു.

സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍: കാമിലോ വര്‍ഗാസ്, ഡേവിഡ് ഒസ്പിന, ക്രിസ്റ്റ്യന്‍ ബോനില.
പ്രതിരോധ നിര: ക്രിസ്റ്റ്യന്‍ സപാറ്റ. എദെര്‍ അല്‍വാരസ്, ജെയ്‌സണ്‍ മുരിലോ, കാമിലോ സുനിഗ, സാന്റിയാഗോ അരിയാസ്, കാര്‍ലോസ് വാല്‍ഡസ്, ഡാര്‍വിന്‍ മര്‍മോലെജോ, ഫ്രാന്‍സിസ്‌കോ മെസ.
മധ്യനിര: അബെല്‍ അഗ്യുലാര്‍, അലക്‌സാണ്ടര്‍ മെജിയ, കാര്‍ലോസ് സാഞ്ചസ്, എഡ്വിന്‍ കര്‍ഡോന, ഫ്രെഡി ഗുവാരിന്‍, ജുവാന്‍ ഫെര്‍നാന്‍ഡോ ക്വുന്റെറോ, ജുവാന്‍ ഗ്വുല്ലര്‍മോ കൊഡ്രാഡോ, പെഡ്രോ ഫ്രാങ്കോ, ഹാമിഷ് റോഡ്രിഗസ്, എഡ്വിന്‍ വലന്‍സിയ, യൊഹാന്‍ മോജിക, വിക്ടര്‍ ഇബാര്‍ബോ.
സ്‌ട്രൈക്കര്‍മാര്‍ : കാര്‍ലോസ് ബാക്ക, ജാക്‌സണ്‍ മാര്‍ട്ടിനെസ്, റഡാമെല്‍ ഫാല്‍കോ, തിയോഫിലോ ഗ്യൂട്ടിറെസ്, ആന്ദ്രെ റെന്റെറിയ, ലൂയിസ് മുരിയല്‍.

Latest