Ongoing News
അണ്ടര്‍ 19 ടീമിനെ ലീ അലന്‍ ജോണ്‍സന്‍ ഒരുക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി ബ്രിട്ടന്റെ ലീ അലന്‍ ജോണ്‍സനെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) നിയമിച്ചു. റുവാന്‍ഡയുടെ ടെക്‌നിക്കല്‍ ഡയറക്ടറും അവരുടെ അണ്ടര്‍ 17 ടീമിന്റെ പരിശീലകനുമായിരുന്നു അലന്‍. ചെല്‍സി എഫ് സി, ക്രിസ്റ്റല്‍ പാലസ് എഫ് സി ക്ലബ്ബുകളിലായിട്ടാണ് ജോണ്‍സന്‍ കോച്ചിംഗ് പരിശീലനം പൂര്‍ത്തിയാക്കിയത്.
ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റാന്റിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ് അലന്‍ ജോണ്‍സന്‍. റുവാന്‍ഡ ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഈ കൂടിച്ചേരല്‍.
ഇന്ത്യന്‍ ഫുട്‌ബോളിലേക്കുള്ള എന്‍ട്രിയില്‍ ആവേശഭരിതനാണ് അലന്‍ ജോണ്‍സന്‍. അവസരം നല്‍കിയ എ ഐ എഫ് എഫ് അധികൃതര്‍ക്ക് നന്ദി പറയുകയാണ് ജോണ്‍സന്‍. ജനസംഖ്യയില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമായിട്ടും അത് മുതലെടുക്കാന്‍ ഇന്ത്യക്കായില്ലെന്നും ജോണ്‍സന്‍.