Kozhikode
പോപ്പുലര്‍ ഫ്രണ്ട്- ആര്‍എസ്എസ് പ്രവര്‍ത്തകരെ അണ്‍ഫ്രണ്ട് ചെയ്യാന്‍ യൂത്ത് ലീഗ് നിര്‍ദ്ദേശം

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക്്് പോപ്പുലര്‍ ഫ്രണ്ടിനേയും ആര്‍എഎസിനേയും ബഹിഷ്‌ക്കരിക്കാന്‍ നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് എന്നീ സംഘടനകളുമായി ബന്ധമുള്ളവരുമായി ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കരുതെന്നും പൊതുപരിപാടികളിലും സഹകരിക്കരുതെന്നും യൂത്ത് ലീഗ് അണികള്‍ക്ക് നിര്‍ദേശം നല്‍കി. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്യാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി പറഞ്ഞു.
ഫെയ്‌സ്ബുക്ക് അടക്കമുള്ള മുഴുവന്‍ സോഷ്യല്‍ മീഡിയകളിലും ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച പാര്‍ട്ടി നിര്‍ദ്ദേശം അംഗങ്ങള്‍ക്ക് നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി വിശദീകരിച്ചു
ആശയസംവാദം എന്ന പേരില്‍ വര്‍ഗീയ പ്രചരണമാണ് ഇവര്‍ നടത്തുന്നതെന്ന വിലയിരുത്തല്‍ കൂടി നടത്തിയാണ് യൂത്ത് ലീഗ് കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത് . മാത്രമല്ല എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന നാട്ടൊരുമ പോലുള്ള പരിപാടികളില്‍ ഭാഗമാകരുതെന്ന നിര്‍ദ്ദേശവും താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നല്‍കിയിട്ടുണ്ട്.