Thrissur
സിവില്‍ സര്‍വ്വീസ് കോച്ചിംഗ്

തൃശൂര്‍: പൊന്നാനി ഈശ്വരമംഗലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജൂണ്‍ ആദ്യവാരം തുടങ്ങുന്ന സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന് ( കോളേജ് ഗോയിംഗ് ) അപേക്ഷ ക്ഷണിച്ചു. . തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ അനുബന്ധ സ്ഥാപനമാണിത് . കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയവര്‍ക്കും ഈ വര്‍ഷം ഡിഗ്രി കോഴ്‌സിന് പഠിക്കുന്നവര്‍ക്കുമാണ് പ്രവേശനം . മെയ് 30 ന് (വ്യാഴം) 11 ന് പൊന്നാനി ഐ സി എസ് ആറില്‍ നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് . അപേക്ഷാഫോറം മെയ് 17 മുതല്‍ ഈശ്വരമംഗലം ഐ സി എസ് ആറില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 29 . മൊത്തം സീറ്റില്‍ 50 ശതമാനം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കും 10 ശതമാനം പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരം കോ- ഓര്‍ഡിനേറ്റര്‍ , ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് , കരിമ്പന , ഈശ്വരമംഗലം പി. ഒ പൊന്നാനി എന്ന വിലാസത്തിലോ 0494- 2665489 , 9895707072 എന്ന ഫോണ്‍ നമ്പറുകളിലോ ംംം. രരലസ.ീൃഴ എന്ന വെബ്‌സൈറ്റിലോ ലഭിക്കും.