തിരുവനന്തപുരം: യുഡിഎഫിന്റെ മധ്യമേഖലാജാഥ മാറ്റിവെച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണു ജാഥ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ്(എം)ന്റെ ആവശ്യം പരിഗണിച്ചാണു യുഡിഎഫിന്റെ തീരുമാനം. എന്നാല്‍ ജാഥ എന്നു നടത്തും എന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. വിദേശത്തുള്ള കെഎം മാണിയുമായി ആലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ മറ്റു രണ്ടു മേഖലാജാഥകളും നിശ്ചയിച്ച സമയത്തു നടത്തും.