Gulf
ബോധവത്കരണത്തിന് സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തും

ദുബൈ: ഗതാഗത സുരക്ഷാ ബോധവത്കരണത്തിന് വേണ്ടി സാമൂഹിക മാധ്യമങ്ങളെ വ്യാപകമായി ഉപയോഗപ്പെടുത്തുമെന്ന് ആര്‍ ടി എ ഡയറക്ടര്‍ എഞ്ചിനീയര്‍ ഹുസൈന്‍ അല്‍ ബന്ന അറിയിച്ചു. ഇതിന് വേണ്ടി സന്നദ്ധ സേവനകരെയും പൊതു സാമൂഹിക സംഘടനകളെയും ഉപയോഗപ്പെടുത്തും. യു എ ഇയില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുണ്ട്. അറബ് സമൂഹത്തില്‍ 81 ശതമാനം സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്നവരാണ്. അത് കൊണ്ടുതന്നെ ബോധവത്കരണത്തിന് ഏറ്റവും നല്ല ഉപാധിയായി കാണുന്നത് സാമൂഹിക മാധ്യമങ്ങളെയാണ്. ചില വ്യക്തികള്‍ക്ക് നിരവധി സുഹൃത്തുക്കളുള്ളതിനാല്‍ അത്തരം ആളുകളെ കൂടി ബോധവത്കരണത്തില്‍ പങ്കാളികളാക്കും. ഇതിന് പുറമെ വാര്‍ത്താ മാധ്യമങ്ങളെയും ബോധവത്കരണത്തിന് ഉപയോഗപ്പെടത്തും.
2010 ജൂണില്‍ 16 ലക്ഷം ഫെയ്‌സ് ബുക്ക് ഉപയോക്താക്കളാണ് ഉണ്ടായിരുന്നതെങ്കില്‍ 2014 ഒക്‌ടോബറോടെ ഇത് 50 ലക്ഷം ആയിട്ടുണ്ട്. അത്‌കൊണ്ടുതന്നെ ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റവും അനുയോജ്യമാണെന്ന് ഹുസൈന്‍ അല്‍ ബന്ന പറഞ്ഞു.