Palakkad
നഴ്‌സിംഗ് വിദ്യാര്‍ഥികളെ വാര്‍ഡന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി

വണ്ടിത്താവളം:സ്വകാര്യ മെഡിക്കല്‍ കോളജിലെ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവര്‍ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. അധ്യാപക രക്ഷാകര്‍തൃ സമിതി യോഗത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ യോഗ ഹാളിനു പുറത്തു സമരം നടത്തി.
എസ് എന്‍ എ (സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍) തിരഞ്ഞെടുപ്പ് നടത്തി വിദ്യാര്‍ഥി പ്രതിനിധികളെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുക, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ്, ഫൈന്‍ എന്നിവയുടെ വര്‍ധന ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്നും രക്ഷാകര്‍തൃ-മാനേജ്‌മെന്റ് യോഗം വീും ചേരുമെന്നും മാനേജര്‍ അറിയിച്ചു.
---- facebook comment plugin here -----