International
ഇക്കുറിയും 10 ഇന്ത്യന്‍ വംശജര്‍ അധോ സഭയിലേക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ വ്യാഴാഴ്ച നടന്ന പൊതു തിരഞ്ഞെടുപ്പില്‍ പൊതുസഭയിലെത്തിയ ഇന്ത്യന്‍ വംശജരുടെ എണ്ണം 10 എന്നതില്‍ മാറ്റമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലും 10 പേരാണ് പൊതുസഭയിലെത്തിയത്. ഒരാളൊഴികെ മറ്റെല്ലാ സിറ്റിംഗ് എംപിമാരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വോള്‍വെര്‍ഹാംപ്റ്റണിലെ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി പോള്‍ ഉപ്പാല്‍ ആണ് പരാജയപ്പെട്ടത്. ഇന്ത്യയില്‍നിന്നുള്ള സിഖുകാരുടെ വലിയൊരു സമൂഹമുള്ള മണ്ഡലത്തില്‍ 801 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലേബര്‍ പാര്‍ട്ടിയുടെ റോബ് മാരിസ് ആണ് ഉപ്പാലിനെ പരാജയപ്പെടുത്തിയത്. അതേസമയം, റിച്‌മോണ്ടിലെ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ റിഷി സുനാക് വിജയിച്ചത് ഉപ്പാലിന്റെ പരാജയത്തിന് പകരംവെപ്പായി. ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് സുനാക്. കീത്ത് വാസ്, വാസിന്റെ സഹോദരി വലേരി വാസ്, വീരേന്ദ്ര ശര്‍മ, സീമ മല്‍ഹോത്ര, ലിസി നാന്‍ഡി, മുന്‍മന്ത്രിസഭയില്‍ അംഗമായിരുന്ന സജിദ് ജാവിദ്, ജൂനിയര്‍ മന്ത്രിമാരായിരുന്ന പ്രീതി പട്ടേല്‍, ഷൈലേഷ് വര്‍മ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഇന്ത്യന്‍ വംശജര്‍.