ബാര്‍ കോഴക്കേസ്: കെഎം മാണിയെ ചോദ്യം ചെയ്തു

Posted on: May 8, 2015 9:24 pm | Last updated: May 9, 2015 at 3:39 pm

MANIതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിയെ വിജിലന്‍സ് സംഘം ചോദ്യംചെയ്തു. കോവളം ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ടു വിജിലന്‍സ് സംഘം 310 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ചോദ്യങ്ങളാണ് ധനമന്ത്രിയോട് ഉദ്യോഗസ്ഥര്‍ ചോദിച്ചത്.
എസ് പി ആര്‍ സുകേശനാണ് ചോദ്യം ചെയ്തത്.

ബാര്‍ കോഴക്കേസിലെ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ് കെഎം മാണിയെ ചോദ്യം ചെയ്തതിലൂടെ വിജിലന്‍സ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനി ചില ശാസ്ത്രീയ പരിശോധനകളുടെ റിപ്പോര്‍ട്ട് മാത്രമാണ് കേസില്‍ ലഭിക്കുവാനുള്ളത്.