Gulf
കുട്ടികളെ മുന്‍ സീറ്റിലിരുത്തുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ

അബുദാബി: കാറിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ മൂന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നവര്‍ക്കാണ് പിഴ.
റോഡ് സുരക്ഷ ഉറപ്പാക്കാനാണ് പിഴയും ബ്ലാക്ക് പോയന്റും ചുമത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുതെന്ന് രക്ഷിതാക്കളെ ഉപദേശിക്കാറുണ്ടെന്ന് അബുദാബി പോലീസ് പബ്ലിക് റിലേഷന്‍സ് തലവന്‍ കേണല്‍ ജമാല്‍ അല്‍ അമീരി വ്യക്തമാക്കി. വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 11 ശതമാനവും പരുക്കേല്‍ക്കുന്നവരില്‍ 70 ശതമാനവും കുട്ടികളാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഫെഡറല്‍ ട്രാഫിക് നിയമത്തിന്റെ ഭാഗമായാണ് റോഡപകടങ്ങളും റോഡില്‍ ജീവന്‍ പൊലിയുന്നതും തടയാന്‍ കര്‍ശനമായ ഗതാഗത നിയമങ്ങള്‍ രാജ്യം നടപ്പാക്കുന്നതെന്നും കേണല്‍ ജമാല്‍ പറഞ്ഞു.