ആലപ്പുഴ: സായിയില്‍ ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടികളെ തങ്ങള്‍ റാഗ് ചെയ്തുവെന്ന ആരോപണം തെറ്റാണെന്നു സീനിയര്‍ വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും മന:പൂര്‍വം ചിലര്‍ തങ്ങളെ കരുവാക്കാന്‍ ശ്രമിക്കുകയാണെന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന വിദ്യാര്‍ഥികളെ കണ്ടുമാത്രമാണു പരിചയമെന്നും തങ്ങള്‍ റാഗ് ചെയ്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതിനാല്‍ ഭാവി ജീവിതം ഏറെ പ്രയാസം നിറഞ്ഞതാകുമെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ സായി ഡയറക്ടര്‍ ജനറലിനോടു പറഞ്ഞു.
നാലു സീനിയര്‍ വിദ്യാര്‍ഥികളുടെ പേരുകളാണ് ആത്മഹത്യശ്രമം നടത്തിയ പെണ്‍കുട്ടികള്‍ എഴുതിയ കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്.