കൊച്ചി: ബാര്‍കോഴക്കേസില്‍ നുണപരിശോധനക്ക് തയ്യാറല്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. തന്റെ പേരില്‍ കേസില്ലാത്തതിനാല്‍ നുണപരിശോധനയുടെ ആവശ്യമില്ല. അന്വേഷണം എത്ര ഇഴഞ്ഞാലും സത്യം ഒടുവില്‍ പുറത്തുവരും. ബാര്‍ കോഴക്കേസ് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബിജു രമേശിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്ന കാര്യം ആലോചിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.