Wayanad
ഇബ്‌റാഹീം മാസ്റ്ററുടെ ഘാതകന്‍ വലയിലായതായി സൂചന

മാനന്തവാടി: കോളിളക്കം സൃഷ്ടിച്ച കാട്ടിക്കുളത്തെ ഇബ്‌റാഹീം മാസ്റ്ററുടെ ഘാതകന്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം വലയിലായതായി സൂചന.
മധ്യവയസ്‌ക്കനായ കാട്ടിക്കുളം സ്വദേശിയാണ് ക്രൈം ബ്രാഞ്ചിന്റെ വലയിലായത്.
കാട്ടിക്കുളത്തെ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ ചെറു കുമ്പം ഷബീര്‍ മന്‍സിലില്‍ ഇബ്‌റാഹീം മാസ്റ്റര്‍ 2001 ഒക്ടോബര്‍ 29നാണ് കൊലചെയ്യപ്പെട്ടത്.
കാട്ടിക്കുളത്തു നിന്നും വ്യാപാര സ്ഥാപനം പൂട്ടിയ ശേഷം വീട്ടിലേക്ക് പോകുന്നവഴിക്കാണ് രാത്രി ഒമ്പതരയോടെ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിരുന്നു.
ലോക്കല്‍ പോലീസ് രണ്ടു വര്‍ഷം കേസ് അന്വേഷിച്ചിരുന്നെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല.
പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരി വ്യവസായി ഏകോപന സമിതിയും നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.
അതിനുശേഷമാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈബ്രാഞ്ച് അനേഷണത്തില്‍ തൃപ്തരാകാതെ ബന്ധുക്കള്‍ കേസ് സിബിഐ അനേഷണം ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് പ്രതിയെ ക്രൈബ്രാഞ്ച് ആസൂത്രിതമായി വലയിലാക്കിയത്.