പപ്പു യാദവിനെ ആര്‍ ജെ ഡി പുറത്താക്കി

Posted on: May 7, 2015 11:02 pm | Last updated: May 7, 2015 at 11:02 pm

pappu_yadav-IBNപാറ്റ്‌ന: മുതിര്‍ന്ന നേതാവ് പപ്പു യാദവിനെ ആര്‍ ജെ ഡി പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് ആറു വര്‍ഷത്തേക്ക് പപ്പു യാദവിനെ പുറത്താക്കിയത്. ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരേ പപ്പു യാദവ് പ്രസ്താവനകള്‍ ഇറക്കിയിരുന്നു. കൂടാതെ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജിവച്ച ജിതന്‍ റാം മാഞ്ചിയെ ആര്‍ ജെ ഡിയിലേക്കു കൊണ്ടുവരണമെന്നും പപ്പു യാദവ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നിയമസഭയില്‍ നിതീഷ്‌കുമാറിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് എം എല്‍ എമാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു യാദവിനോടു കാരണംകാണിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത യുവശക്തി എന്ന സംഘടന രൂപീകരിച്ച പപ്പു യാദവ് ഇതിന്റെ പ്രചാരണത്തിനു ലാലുവിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതും പാര്‍ട്ടിയെ ചൊടിപ്പിച്ചു.