ബാര്‍ കോഴ: ബാബുവിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ബിജു രമേശ്

Posted on: May 7, 2015 10:16 am | Last updated: May 8, 2015 at 12:28 am

biju rameshതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. കേസ് ഏഴ് ദിവസത്തിനകം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി തന്നോട് നിര്‍ദേശിച്ചു. പണം എവിടെ പോയെന്ന് ബാബു പറയുമെന്ന ഭയം മുഖ്യമന്ത്രിക്കുണ്ടെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.