ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് മലയാളി മരിച്ചു. രജൗരി ഗാര്‍ഡനിലെ ശിവാജി എന്‍ക്ലേവില്‍ താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പുഷ്പാംഗദനാണ് മരിച്ചത്. ബസ് ബ്രേക്ക് ചെയ്തപ്പോള്‍ വാതില്‍പ്പടിയില്‍ നിന്നിരുന്ന പുഷ്പാംഗദന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.