Gulf
'വിസ റദ്ദുചെയ്യാന്‍ തൊഴിലാളിയുടെ കൈയൊപ്പ് വേണം'

ദുബൈ: വിസ റദ്ദുചെയ്യാന്‍ തൊഴിലാളിയുടെ കൈയൊപ്പ് വേണമെന്ന് തൊഴില്‍ മന്ത്രാലയം. തൊഴില്‍ തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തില്‍ തൊഴിലാളിയുടെ സമ്മതമില്ലാതെ വിസ റദ്ദാക്കാന്‍ പാടില്ല.
രണ്ടു ദിവസം ജോലിയില്‍ നിന്നു അവധിയെടുത്ത ഒരാളുടെ വീസ റദ്ദാക്കപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ദുബൈ മന്ത്രാലയത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം തലവന്‍ മുഹമ്മദ് മുബാറക് ഇക്കാര്യം അറിയിച്ചത്. ഇറച്ചിക്കടയില്‍ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയുടെ വിസയാണു തൊഴില്‍തര്‍ക്കം മൂലം റദ്ദാക്കപ്പെട്ടത്. ഈ തൊഴിലാളി രണ്ട് ദിവസം ജോലിക്കെത്തിയിരുന്നില്ല.
മൂന്നാം ദിവസം പണിസ്ഥലത്ത് എത്തിയ ജീവനക്കാരനു വിസ റദ്ദാക്കിയ പാസ്‌പോര്‍ട്ടാണ് സ്‌പോണ്‍സര്‍ നലകിയത്. നിശ്ചിത കാലാവധി പൂര്‍ത്തിയാക്കാത്ത വിസ ആയതിനാല്‍ രാജ്യത്തേക്ക് ആറു മാസത്തേക്ക് പ്രവേശന നിരോധനം ഏര്‍പെടുത്തിയാണു പാസ്‌പോര്‍ട്ട് നല്‍കിയതെന്നു തൊഴിലാളി മന്ത്രാലയത്തില്‍ പരാതിപ്പെട്ടു.
സ്‌പോണ്‍സറും തൊഴിലാളിയും തൊഴില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കാന്‍ നിയമവഴികള്‍ സ്വീകരിക്കണമെന്നു മുഹമ്മദ് തൊഴിലുമടകളെ ഓര്‍മിപ്പിച്ചു. തൊഴിലാളികളുടെ വിസ റദ്ദാക്കിയല്ല പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ടത്. തൊഴില്‍ മന്ത്രാലയവും തൊഴിലാളിയും സ്‌പോണ്‍സറും കൂടിയാലോചിച്ചു കാര്യങ്ങള്‍ തീര്‍പാക്കണം. നിയമം ലംഘിക്കുന്ന തൊഴിലാളികള്‍ക്കു നിയമാനുസൃതമുള്ള ശിക്ഷ നല്‍കും.