ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് വഴിവെച്ച ചരക്ക് സേവന നികുതി ബില്‍ ലോക്‌സഭ പാസ്സാക്കി. 352 പേരുടെ അനുകൂല വോട്ടോടെയാണ് ബില്‍ പാസ്സായത്. 37 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസും ബിജു ജനതാദളും ആര്‍എസ്പിയും ബില്ലിനെ പിന്തുണച്ചു. കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടത്. ബില്‍ ഇനി രാജ്യസഭയില്‍ കൂടി പാസ്സാകേണ്ടതുണ്ട്. എന്നാല്‍ ബി ജെ പി രാജ്യസഭയില്‍ ന്യൂനപക്ഷമാണ്. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബില്‍ പാസ്സാക്കാനാകുമെന്നാണ് ബി ജെ പി കരുതുന്നത്.