Kerala
പ്ലസ് വണ്‍ : ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം 12 ന് തുടങ്ങും

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഈ മാസം 12 മുതല്‍ ആരംഭിക്കും. 25 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ജൂണ്‍ മൂന്നിന് ട്രയല്‍ അലോട്ട്‌മെന്റ് നടത്തും. ജൂണ്‍ 10ന് ആദ്യ അലോട്ട്‌മെന്റ് നടത്തും. ജൂണ്‍ 25 ഓടെ മുഖ്യ അലോട്ട്‌മെന്റുകള്‍ അവസാനിക്കും. തുടര്‍ന്ന് ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. പിന്നീട് ജൂലൈ 31 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
---- facebook comment plugin here -----