ദുബൈ: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ അറേബ്യയുടെ വിമാനം ദുബൈയിലേക്ക് തിരിച്ചുവിട്ടു. ജീവനക്കാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്നായിരുന്നു തിരിച്ചുവിടല്‍. വിമാനം അല്‍ മിന്‍ഹാദ് എയര്‍ബേസില്‍ സുരക്ഷിതമായി ഇറക്കി. വിമാനത്തില്‍ യാത്രചെയ്തിരുന്ന യാത്രക്കാരനാണ് വിമാനത്തില്‍ ബോംബുവെച്ചിട്ടുണ്ടെന്നും അധികം വൈകാതെ തകരുമെന്നും മുന്നറിയിപ്പ് നല്‍കിയത്. കുവൈത്തില്‍ നിന്നു ഷാര്‍ജയിലേക്കുള്ള ജി 9128 വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. മെയ് മൂന്നിനായിരുന്നു സംഭവം. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗമായിരുന്നു മിന്‍ഹാദ് വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതുമൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും എയര്‍ അറേബ്യ അധികൃതര്‍ വ്യക്തമാക്കി.