കൈവെട്ട് കേസ്: ശിക്ഷാ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും

Posted on: May 5, 2015 1:51 pm | Last updated: May 5, 2015 at 11:52 pm

joseph-teacherകൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ എന്‍ ഐ എകോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. 18 പേരെ വെറുതെ വിടുകയും ചെയ്തു. ഇന്ന് വിധി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്ന് എന്‍ ഐ എ ഇന്ന് കോടതിയില്‍ വാദിച്ചു. വധശ്രമം, സംഘടിത ഭീകരപ്രവര്‍ത്തനം, മതസ്പര്‍ധ വളര്‍ത്തല്‍, സ്‌ഫോടക വസ്തു ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.