ബാര്‍ കോഴക്കേസില്‍ 31നകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ്

Posted on: May 5, 2015 1:44 pm | Last updated: May 7, 2015 at 4:25 pm

barതിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം ഈ മാസം 31നകം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് സംഘം കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ട് ബാറുടകമ ബിജു രമേശ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം ഈ ഹരജി കോടതി തള്ളി.

ബാര്‍ കേസില്‍ നുണപരിശോധന, തെളിവായ സി ഡിയുടെ പരിശോധന എന്നിവ പൂര്‍ത്തിയാക്കാനുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു. 300 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി.