ഐ ജിയുടെ കോപ്പിയടി കേരളത്തിന് നാണക്കേടെന്ന് ചെന്നിത്തല

Posted on: May 4, 2015 8:26 pm | Last updated: May 4, 2015 at 11:53 pm

tj joseകൊച്ചിന്മ മഹാത്മാഗാന്ധി സര്‍വകലാശാല എല്‍ എല്‍ എം പരീക്ഷ്‌ക്ക് കോപ്പിയടിച്ചതിന് തൃശൂര്‍ റേഞ്ച് ഐ ജി: ടി ജെ ജോസിനെ പിടികൂടിയത് കേരളത്തിനാകെ നാണക്കേടാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു തരത്തിലുള്ള സൗജന്യവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോപ്പിയടി വിവാദത്തെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഐ ജിക്ക് നിര്‍ദേശം നല്‍കി.