International
യു എസില്‍ ഇന്ത്യക്കാരി വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: യു എസില്‍ ഇന്ത്യക്കാരി വെടിയേറ്റു മരിച്ചു. തെക്കന്‍ കരോളിനയിലെ ഗ്യാസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജയായ ഗുജറാത്ത് സ്വദേശി മൃദുലബെന്‍ പട്ടേല്‍ (59) ആണ് മരിച്ചത്. കവര്‍ച്ച ലക്ഷ്യമിട്ട് എത്തിയ സായുധ ധാരികളായ സംഘമാണ് യുവതിയെ ആക്രമിച്ചത്. ഒരു മാസത്തിനിടെ യു എസില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടാകുന്ന മൂന്നാത്തെ ആക്രമണമാണിത്.
സായുധ ധാരിയായ ഒരാള്‍ കടയിലേക്ക് കയറി വരുന്നതും ഒരു സിഗരറ്റ് പാക്ക് വാങ്ങുന്നതും തുടര്‍ന്ന് കവര്‍ച്ചാ ശ്രമത്തിനിടെ ഇയാള്‍ പട്ടേലിനെ വെടിവെക്കുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
---- facebook comment plugin here -----