ഇസിലിന് പഞ്ചനക്ഷത്ര ഹോട്ടല്‍

Posted on: May 3, 2015 5:35 am | Last updated: May 3, 2015 at 9:35 am

ലണ്ടന്‍: ഇസില്‍ തീവ്രവാദികള്‍ക്ക് വേണ്ടി ഇറാഖില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ തുറന്നു. പിടിച്ചെടുത്ത ഹോട്ടല്‍ രൂപമാറ്റം വരുത്തുകയായിരുന്നു. ഇസില്‍ അംഗങ്ങള്‍ക്ക് വിശ്രമത്തിനും വിനോദത്തിനുമായി നിര്‍മിച്ച ആദ്യ ഫൈവ് സ്റ്റാര്‍ ഹോട്ടലാണ് യുദ്ധങ്ങള്‍ ചവച്ചു തുപ്പിയ ഇറാഖില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ‘മദ്യം, പുകവലി, സംഗീതം, നൃത്തം, ചൂതാട്ടം തുടങ്ങിയവയൊന്നും ഹോട്ടലിലുണ്ടായിരിക്കില്ലെന്ന് ‘ വാര്‍ത്ത പ്രസിദ്ധീകരിച്ച ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. നിനവയില്‍ തുറന്ന
ഹോട്ടലിലെ 262 മുറികള്‍ കമാന്‍ഡര്‍മാര്‍ക്ക് സന്ദര്‍ശിക്കുന്നതിനായി സംവരണം ചെയ്തിരിക്കുകയാണെങ്കിലും അവ വിഹാഹ ചടങ്ങുകള്‍ക്കായി തുറന്ന് കൊടുക്കും. സിറിയ, ഇറാഖ് പ്രദേശങ്ങളില്‍ ഇസില്‍ പിടിച്ചെടുത്ത മുഴുവന്‍ ഹോട്ടലുകളും നേരത്തെ അവര്‍ പൂട്ടിച്ചിരുന്നു.