ബി ജെ പി. എം എല്‍ എ പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യം പുറത്തായി

Posted on: May 2, 2015 11:20 pm | Last updated: May 2, 2015 at 11:20 pm

BJPMLA-1430575971ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ ടി രാജ സിംഗ് പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. എം എല്‍ എ പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിക്കുന്നതിന്റയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അര്‍ധരാത്രി കഴിഞ്ഞിട്ടും അനുമതി വാങ്ങാതെ, ഉയര്‍ന്ന ശബ്ദത്തില്‍ സംഗീത പരിപാടികളുമായി മുന്നോട്ടുപോയവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം. എം എല്‍ എക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ മദ്യപിച്ചിരുന്നുവെന്നാണ് ഇതുസംബന്ധിച്ച എം എല്‍ എയുടെ പ്രതികരണം. ഡാന്‍സ് പാര്‍ട്ടി നടത്താന്‍ പോലീസ് അനുവദിച്ചില്ലെന്നും കോണ്‍സ്റ്റബിളാണ് ആ സമയത്ത് മദ്യപിച്ചിരുന്നതെന്നും താനൊരിക്കലും അദ്ദേഹത്തെ തല്ലിയിട്ടില്ലെന്നും എഫ് ഐ ആറില്‍ ഉള്ളത് കളവാണെന്നും രാജ സിംഗ് അവകാശപ്പെട്ടു. എന്നാല്‍ എം എല്‍ എയുടെ ന്യായീകരണങ്ങളെ ഹൈദരാബാദ് ജില്ലാ പോലീസ് കമ്മീഷണര്‍ വെങ്കടേശ്വര്‍ റാവു തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തിനെതിരെ മതിയായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ട്. എല്ലാം റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ നടപടി സ്വകരിക്കാന്‍ ഈ തെളിവുകളുമായിമുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു മര്‍ദിക്കുന്ന വീഡിയോ ദൃശ്യം
.