വിദ്യഭ്യാസ മന്ത്രിയുടെ കാറിന്റെ ചില്ല തകര്‍ത്ത് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

Posted on: May 2, 2015 6:49 pm | Last updated: May 3, 2015 at 12:45 am

unnamedകോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ വിദ്യഭ്യാസമന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐനടത്തിയ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസമന്ത്രിയുടെ കാറിന്റെ ചില്ല് തകര്‍ത്തു. കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ മന്ത്രിയെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം.നരിക്കുനിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അക്രമണം നടന്നത്.പ്രതിഷേധക്കാരും പോലീസും തമ്മില്‍ ബലപ്രയോഗമുണ്ടായി. ഇതിനിടെയാണ് മന്ത്രിയുടെ കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നത്. മന്ത്രിക്ക് പരിക്കുകളൊന്നുമേറ്റിട്ടില്ല. സംഭവത്തില്‍ അഞ്ച് ഡി.വൈ.എഫ്.ഐ, എഎസ്.എഫ്,ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.ആക്രമത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ പ്രതിഷേധപ്രകടനം നടത്തും.
Narikkuni Karinkodi- Arrest