യുഎപിഎ പിന്‍വലിക്കണമെന്ന് മുസ്ലിംലീഗ്

Posted on: May 2, 2015 4:50 pm | Last updated: May 3, 2015 at 12:45 am

et mohammed basheerമലപ്പുറം: യുഎപിഎ പിന്‍വലിക്കണമെന്നും നിയമം അനുസരിച്ച് ഇതുവരെ എടുത്ത എല്ലാ കേസുകളും ജുഡീഷ്യല്‍ റിവ്യൂവിനു വിധേയമാക്കണമെന്നും മുസ്ലിംലീഗ്.
ഹൂബ്ലി ഗൂഢാലോചന കേസില്‍ ഏഴ് വര്‍ഷത്തെ തടവിന് ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ട പതിനേഴ് യുവാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടരി ഇ.ടി മുഹമ്മദ് ബഷീര്‍. ദീര്‍ഘകാലം വിചാരണത്തടവുകാരായി രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരെ വിട്ടയക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ALSO READ  ജാമ്യ വിധിയല്ല; കേസ് തള്ളിയതാണ്