National
ഒഡീഷയില്‍ വാഹനാപകടം: ഏഴു പേര്‍ മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഏഴു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ഭദ്രക് ജില്ലയിലാണ് ആദ്യ അപകടമുണ്ടായത്. പശ്ചിമ ബംഗാളില്‍നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ഒരു പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നാലു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരിക്കേറ്റു.
മയൂര്‍ഭഞ്ച് ജില്ലയിലാണു രണ്ടാമത്തെ അപകടമുണ്ടായത്. ബൈക്ക് ട്രക്കുമായി കൂട്ടയിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ മൂന്ന് ആദിവാസി യുവാക്കള്‍ കൊല്ലപ്പെട്ടു.
---- facebook comment plugin here -----