കെഎം മാണിക്കെതിരെ അന്വേഷണം നീണ്ടുപോകുന്നുന്നുവെന്ന് എംഎം ഹസന്‍

Posted on: May 2, 2015 1:39 pm | Last updated: May 3, 2015 at 12:45 am

MM HASANകൊച്ചി: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരായ അന്വേഷണം നീണ്ടു പോകുന്നു എന്ന അഭിപ്രായം ഉണ്ടെന്ന്് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍. ഇക്കാര്യം താന്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എം.ഹസ്സന്‍ വ്യക്തമാക്കി. ബിജു രമേശ് സിപിഐഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിലനിര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്ന് എംഎം ഹസന്‍ കൂട്ടിച്ചേര്‍ത്തു .